kozhikode local

ചെക്യാട് ശുചീകരണ പ്രവൃത്തിക്ക് അതിര്‍ത്തി രക്ഷാസേനയും

നാദാപുരം: നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ ഉമ്മത്തൂരില്‍ ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശുചീകരണ പ്രവൃത്തിയില്‍ അരീക്കര കുന്നിലെ അതിര്‍ത്തി രക്ഷാസേനയും പങ്കാളികളായി.
വാര്‍ഡ് മെംബര്‍ കെ പി കുമാരന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി പഞ്ചായത്തിന് തന്നെ മാതൃകയായി.
തൊഴിലുറപ്പ് തൊഴിലാളികളും ബിഎസ്എഫ് ജവാന്‍മാരടക്കം ആറ് പേര്‍ ചേര്‍ന്ന് പതിനൊന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ശുചീകരണ പ്രവൃത്തി ആരംഭിച്ചത്. കൊതുകുകളുടെ പ്രജനന സ്ഥലം കണ്ടെത്തി നശിപ്പിക്കുകയും, പൊതുസ്ഥലത്തളിലെയും, വീട്ടു പറമ്പിലേയും മാലിന്യങ്ങളും നീക്കം ചെയ്തു.ബിഎസ്എഫ് ജവാന്മാരടങ്ങുന്ന സംഘം വീടുകളിലെത്തി ബോധവല്‍ക്കരണവും നടത്തി.
Next Story

RELATED STORIES

Share it