ചുണ്ടയില്‍ കടയ്ക്ക് തീയിട്ടു: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
BY Sumeera SMR6 May 2016 4:44 AM GMT
Sumeera SMR6 May 2016 4:44 AM GMT
കടയ്ക്കല്‍: ചുണ്ടയില്‍ കടയ്ക്ക് തീയിട്ടു. പൊയ്കയില്‍ വീട്ടില്‍ ഇബ്രാഹീംകുഞ്ഞിന്റെ മകന് മുഹമ്മദ് റാഫിയുടെ കടയിലാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാവിലെ ആറിന് കട തുറന്നപ്പോഴാണ് കട കത്തിയതായി അറിയുന്നത്. കടയുടെ സൈഡിലെ എയര്‍ ഹോളിലൂടെ പെട്രോള്‍ കടയ്ക്കകത്തേക്ക് ഒഴിച്ച ശേഷം തീയിട്ടതാവാമെന്ന് പോലിസ് പറഞ്ഞു. സമീപത്തായി ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും ഉണ്ടായിരുന്നെങ്കിലും ഇതിലേക്ക് തീ പടരാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. കടയ്ക്കല്‍ എസ്ഐയ്ക്കും സിഐയ്ക്കും എസ്പിക്കും ഇലക്ഷന് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കടയ്ക്കല്‍ എസ്ഐ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്നലെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT