Flash News

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ്: രാജ്യസഭ തള്ളിയാല്‍ സുപ്രിംകോടതിയിലേക്ക്

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ്: രാജ്യസഭ തള്ളിയാല്‍ സുപ്രിംകോടതിയിലേക്ക്
X
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളിയാല്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ധാരണ. തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് നാളെയേ തീരുമാനിക്കു.സമാജ് വാദി പാര്‍ട്ടിയും പിന്തുണച്ചിട്ടില്ല. ഇവരുടെ പിന്തുണ കൂടി കിട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.



നോട്ടിസ് നാളെ നല്‍കാനാണ് പ്രതിപക്ഷ ധാരണ. രാവിലെ യോഗം ചേര്‍ന്ന ശേഷമേ ഇക്കാര്യത്തില്‍ അവസാന തീരുമാനമാകൂ. നോട്ടീസ് അംഗീകരിക്കാനും തള്ളാനും രാജ്യസഭാ അദ്ധ്യക്ഷന് വിവേചന അധികാരമുണ്ട്. നോട്ടീസ് തള്ളിയാല്‍ സുപ്രിംകോടതിയെ സമീപിക്കും എന്നാണ് പ്രതിപക്ഷ നേതാക്കള്‍ നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it