kannur local

ചീങ്ങാകുണ്ടം കോളനിയില്‍ കുടിവെള്ള ക്ഷാമം

ഇരിട്ടി: പായം പഞ്ചായത്തിലെ ചീങ്ങാകുണ്ടം കോളനിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം. കോളനിയില്‍ കിണര്‍ ഉണ്ടെങ്കിലും വെള്ളം വറ്റിയ നിലയിലാണ്. സമീപ പ്രദേശങ്ങളിലെ വീട്ടു കിണറുകളെയാണ്് കോളനി നിവാസികള്‍ ഇപ്പോള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. കൂടാതെ അലക്കാനും കുളിക്കാനും അരക്കിലോമീറ്റര്‍ ദൂരത്തുള്ള റോഡരികിലെ കുഴല്‍ കിണറിനെയും ആശ്രയിക്കുന്നു.
ഒരു മാസത്തിലധികമായി കിണര്‍ വറ്റിയിട്ട്. രണ്ടുവര്‍ഷം മുമ്പുതന്നെ കിണറിന് ആഴംകൂട്ടാന്‍ പഞ്ചായത്ത് അധികൃതരോട് കോളനി നിവാസികള്‍ ആവശ്യപ്പെട്ടെങ്കിലും ഈക്കാര്യം ഗൗരവമായി കണ്ടില്ല.
15 ഓളം കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം പേര്‍ താമസിക്കുന്നുണ്ട്. കുടിവെള്ള വിതരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കാം എന്നിരിക്കെയാണ് ചീങ്ങാകുണ്ടം കോളനിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി ഓടുന്നത്.
Next Story

RELATED STORIES

Share it