kozhikode local

ചിലപ്പതികാരം ഇന്ന് അരങ്ങില്‍



കോഴിക്കോട്: കലാ, സാംസ്‌കാരിക സംഘടനയായ മാതാ പേരാമ്പ്രയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇളങ്കോവടികള്‍ രചിച്ച തമിഴ് ഇതിഹാസമായ ചിലപ്പതികാരം അരങ്ങേറുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇന്ന് വൈകിട്ട് 5.30ന് ടാഗോര്‍ സെന്റിനറി ഹാളില്‍ ആണ് പരിപാടി. മൂലകൃതികളില്‍ നിന്ന് ഒട്ടും വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്ന ചിലപ്പതികാരത്തില്‍ മാത പേരാമ്പ്രയിലെ അന്‍പതിലധികം പ്രതിഭകള്‍ പങ്കെടുക്കും. തിയേറ്റര്‍ സാധ്യതകളും നൃത്തസംഗീത കലകളും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ ചിലപ്പതികാരം ഒരുകാലഘട്ടത്തില്‍ ദക്ഷിണേന്ത്യ കൈവരിച്ച നേട്ടങ്ങളുടെയും ധര്‍മം പരിപാലിച്ച് രാജ്യംഭരിച്ച രാജാക്കന്‍മാരുടെയും ചിത്രങ്ങളാണ് പകര്‍ന്നു തരുന്നത്. കോവലന്റെയും കണ്ണകിയുടെയും ദുരന്തകഥ പറയുന്നതിലൂടെ ഒരു സമൂഹം പാലിക്കേണ്ട ലിഖിതവും അലിഖിതവുമായ നിയമങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ് ചിലപ്പതികാരത്തിലൂടെ ഇളങ്കോവടികള്‍ ചെയ്യുന്നത്. എസ് രമേശന്‍ നായര്‍ രചന നിര്‍വഹിച്ച ചിലപ്പതികാരത്തിന്റെ അരങ്ങ് ആവിഷ്—കരണം മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പേരാമ്പ്രയാണ് സംവിധാനം ചെയ്യുന്നത്. ജിതേഷ് മുതുകാട് കോവലനെയും അഞ്ജലി ചീക്കിലോട് കണ്ണകിയെയും അവതരിപ്പിക്കും. നൃത്തസംവിധാനം: ഡോ. ലജ്—ന. സംഗീത സംവിധാനം: എ സുരേന്ദന്‍ മാസ്റ്റര്‍, ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എംപി അധ്യക്ഷത വഹിക്കും. പി വിജയന്‍, പി കെ ഗോപി, ഡോ. പ്രിയദര്‍ശന്‍ലാല്‍  സംബന്ധിക്കും.
Next Story

RELATED STORIES

Share it