Pathanamthitta local

ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍

ചിറ്റാര്‍: ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരമായി ഡോക്ടറുടെ സേവനം ലഭിക്കാത്ത് രോഗികളെ ദുരിതത്തിലാക്കുന്നു.  ഇവിടെ  മൂന്ന് ഡോക്ടറുടെ ഒഴിവുകള്‍ ഉണ്ടെങ്കിലും ഒരു ഡോക്ടറാണ് വല്ലപ്പോഴും എത്തുന്നത്. ദിവസേന  ചികില്‍സക്കായി നൂറുകണക്കിന് രോഗികളാണ്  ഇവിടെ എത്തി നിരാശനായി മടങ്ങുന്നത്.  ഡോക്ടറുടെ പരിശോധനയില്ലാത്തതിനാല്‍ ഇവിടെ എത്തുന്ന രോഗികള്‍ക്ക് മരുന്നുകളും അധികൃതര്‍ നല്‍കുന്നില്ല. കിഴക്കന്‍ മലയോര മേഖലയില്‍ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുബോഴും ആരോഗ്യ വരുപ്പ് അധികൃതര്‍ മുഖം തിരിച്ചുനില്‍ക്കുന്നത് ബന്ധപ്പെട്ടവരുടെ പിടിപ്പുകേടാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തണ്ണിത്തോട്, ചിറ്റാര്‍, വയ്യാറ്റുപുഴ, കട്ടച്ചിറ,കൂടപ്പന, കൊടുമുടി  എന്നിവിടങ്ങളില്‍നിന്നുമാണ് ദിനംപ്രതി രോഗികള്‍ ഇവിടെ എത്തുന്നത്.  യൂഡിഎഫ് സര്‍ക്കാന്റെ കാലത്ത് സാമൂഹിക ആരോഗ്യ കേന്ദ്രമായി കൊട്ടിഘോഷിച്ച് ആരംഭിച്ച ആശുപത്രിയാണ് ചിറ്റാറിലേത്. കിടത്തി ചികില്‍സയോ,  ആവശ്യത്തിന് മരുന്നുകളോ ഇവിടെയില്ലെന്നാണ് രോഗികളുടെ ആരോപണം.
Next Story

RELATED STORIES

Share it