Kottayam Local

ചിറക്കടവില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ

കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടന്ന സംഘട്ടനം മൂലം ചിറക്കടവ്, തെക്കേത്തുകവല, ചെറുവള്ളി പ്രദേശങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഏറെ പരിഭ്രാന്തിയിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാനും സ്ത്രീകള്‍ക്കു വഴി നടക്കാനും നാട്ടുകാര്‍ക്കു സമാധാനമായി ജീവിക്കാനും സാധിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം ഇവിടെ മതിയെന്നാണ് അഭിപ്രായമുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് തെക്കേത്തുകവലയും പരിസരങ്ങളും കച്ചവട സ്ഥാപനങ്ങള്‍ ആദ്യം ആറിന് അടയ്ക്കണമെന്ന നിലപാടിലായിരുന്നു പോലിസ്. ഒരു കട കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്താന്‍ ഇടയുണ്ടെന്ന് ഇന്റലിജന്‍സ് അറിയിപ്പു കിട്ടിയതുമൂലമാണിത്. വൈകുന്നേരമാവുന്നതോടെ ഓട്ടോറിക്ഷകള്‍ ഓടാറില്ല. വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം കുറഞ്ഞതുമൂലം പഴവര്‍ഗങ്ങള്‍ ചീഞ്ഞുപോവുന്ന അവസ്ഥയാണ്. കച്ചവടക്കാരുടെ വായ്പകള്‍, ദിവസ ചിട്ടികള്‍ തുടങ്ങിയവയും താറുമാറായി. രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കു വീണ്ടും പ്രോല്‍സാഹനം നല്‍കിയാല്‍ ഒരുതരത്തിലുള്ള പിരിവും നല്‍കില്ലെന്നു വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. പ്രദേശത്ത് സമാധാനം കൊണ്ടുവരാന്‍ ഇന്ന് 3.30ന് വിവിധ രാഷ്ടീയ സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെയും വ്യാപാരികളെയും പങ്കെടുപ്പിച്ച് വിപുലമായ യോഗം പൊന്‍കുന്നം സിഐ ആര്‍ ജോസിന്റെ നേതൃത്വത്തില്‍ നടക്കും.
Next Story

RELATED STORIES

Share it