Cricket

ചിരിതൂകി കളം നിറഞ്ഞ് മന്ദാന; ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് കിരീടം

ചിരിതൂകി കളം നിറഞ്ഞ് മന്ദാന; ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് കിരീടം
X

കിംബര്‍ളി: ഇന്ത്യന്‍ പുരുഷ ടീം ആഫ്രിക്കന്‍ മണ്ണില്‍ വീര ജയം സ്വന്തമാക്കുമ്പോള്‍ ഇന്ത്യയുടെ പെണ്‍പടയും മോശമാക്കിയില്ല. ദക്ഷിണാഫ്രിക്കയെ രണ്ടാം ഏകദിനത്തില്‍ 178 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യന്‍ വനിതകള്‍ മൂന്ന് മല്‍സര ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെ (135) ബാറ്റിങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയായത്. ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 302 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ദക്ഷിണആഫ്രിക്കയുടെ പോരാട്ടം 30.5 ഓവറില്‍ 124 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജയഗവാഡ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അക്കൗണ്ടിലാക്കി.
നേരത്തെ ഹര്‍മന്‍ പ്രീത് കൗറും (55) വേദ കൃഷ്ണൂര്‍ത്തിയും (51) ഇന്ത്യക്കുവേണ്ടി അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഓപണര്‍ ലിസെല്ല ലീ (75) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
Next Story

RELATED STORIES

Share it