Flash News

ചിരന്തന യാത്രയപ്പ് നല്‍കി

ചിരന്തന യാത്രയപ്പ് നല്‍കി
X


ദുബയ്:  നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന മാധ്യമ പ്രവര്‍ത്തകരും ദമ്പതികളുമായ ഫൈസല്‍ ബിന്‍ അഹമ്മദിനും രഹ്‌ന ഫൈസലിനും ചിരന്തന സാംസ്‌കാരിക വേദി യാത്രയപ്പ് നല്‍കി. പ്രവാസികളുടെ ഒട്ടനവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം അവരെ സഹായിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു ഇരുവരുമെന്ന് തുടര്‍ന്ന് സംസാരിച്ചവര്‍ പറഞ്ഞു. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ചിരന്തനയുടെ ഉപഹാരം അല്‍ ഫലാഹ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അല്‍ ഫലഹ ഫൈസല്‍ ബിന്‍ അഹമ്മദിനും ജാന്‍സന്‍ പോളിക്ലിനിക് എം.ഡി.എ.വി.സയിദ് റഹ്‌ന ഫൈസലിനും നല്‍കി. പി.പി.ശശിന്ദ്രന്‍ ,അഡ്വ: ടി.കെ.ഹാഷിക്ക് ,ഷീല പോള്‍, ഏഷ്യാനെറ്റ് സൂരജ്, ഭാസ്‌ക്കര രാജ്, നാസര്‍ ഊരകം, കെ.എം.അബ്ബാസ്, എം.സി.എ.നാസര്‍, ജലീല്‍ പട്ടാമ്പി, ഫിറോസ് ഖാന്‍ ,ജെസിത സന്‍ജീവ്, രശ്മി രജ്ഞന്‍, തന്‍സി അസ്‌ക്കര്‍ ,കബീര്‍ എടവണ്ണ, തന്‍വീര്‍ കണ്ണൂര്‍, അഫ്‌സല്‍ ഷമീര്‍, അശറഫ് കര്‍ള, ബി.എ.നാസര്‍, ദീപ അനില്‍, ഗള്‍ഫ് കേരള മാഗസിന്‍ റിപ്പോര്‍ട്ടര്‍ റഫീക്ക്, സുജിത് ഏഷ്യാനെറ്റ്, ശ്രീജിത്ത് ജയ്ഹിന്ദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സി.പി.ജലീല്‍ സ്വാഗതവും ടി.പി.അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു
Next Story

RELATED STORIES

Share it