ചിദംബരത്തിന്റെ ബന്ധുവീടുകളില്‍ ഇഡി പരിശോധന

ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്‌സിസ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലും കൊല്‍ക്കത്തയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ബന്ധുവീടുകളിലടക്കമാണ് പരിശോധന. ഇന്നലെ പുലര്‍ച്ചെ ചെന്നൈയില്‍ നാലിടങ്ങളിലും കൊല്‍ക്കത്തയില്‍ രണ്ടിടങ്ങളിലുമാണ് തിരച്ചില്‍ നടത്തിയത്. ചെന്നൈയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ അമ്മാവന്‍ എസ് കൈലാസത്തിന്റെ വസതിയിലടക്കമായിരുന്നു പരിശോധന. ധനകാര്യമന്ത്രിയെന്ന അധികാരമുപയോഗിച്ച് വിദേശ നിക്ഷേപം നടത്തിയെന്നാണ് ആരോപണം.  കാര്‍ത്തി ഗുഡ്ഗാവില്‍ വസ്തുവകകള്‍ സ്വരൂപിച്ചതും ചിദംബരത്തിന്റെ അധികാരം ഉപയോഗപ്പെടുത്തിയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it