Flash News

ചിത്തിര തിരുനാള്‍ പുരസ്‌കാരം എം ശിവശങ്കര്‍ മേനോന്



തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 12ാമത് നാഷനല്‍ അവാര്‍ഡിന് വിദേശകാര്യ മുന്‍ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന എം ശിവശങ്കര്‍ മേനോന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശംസാഫലകവുമാണ് അവാര്‍ഡ്. ട്രസ്റ്റ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, ഡോ. ജോര്‍ജ് ഓണക്കൂര്‍, ടി സതീഷ്‌കുമാര്‍, എസ് പുഷ്പവല്ലി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. 11ന് വൈകീട്ട് അഞ്ചിന് പാളയം ബിഷപ് പെരേര ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it