kasaragod local

ചിട്ടിയില്‍ പണം നിക്ഷേപിച്ചവരെ വഞ്ചിച്ചു ; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം

ചിട്ടിയില്‍ പണം നിക്ഷേപിച്ചവരെ വഞ്ചിച്ചു ; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം
X


രാജപുരം: സ്‌കൂളിന്റെ പേരില്‍ നടത്തിയ ചിട്ടിയില്‍ പണം അടച്ച മുഴുവന്‍ ആളുകള്‍ക്കും പണം തിരിച്ച് നല്‍കണമെന്ന്് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജൂണ്‍ ഒന്നിന്് സ്‌കൂളിന് മുമ്പില്‍ സമരം ആരംഭിക്കും. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ നവീകരണത്തിനായി വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചിട്ടിയുടെ പണം ഒരു വര്‍ഷം  കഴിഞ്ഞിട്ടും തിരിച്ച് നല്‍കിയില്ല. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്നിലെ സരസ്വതി വിദ്യാമന്ദിരത്തിന് മുന്നിലാണ് സമരത്തിന് ഒരുങ്ങുന്നത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ നവീകരണത്തിനായി വികസന സമിതിയാണ് ചിട്ടി ആരംഭിച്ചത്. പ്രതിമാസം 300 രൂപ തവണയില്‍ അറുപത് മാസം കൊണ്ട് അവസാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ചിട്ടി.ഇതിനിടയില്‍ പിരിച്ചെടുത്ത ആറ് ലക്ഷം രൂപയുമായാണ് കലക്ഷന്‍ ഏജന്റും ആര്‍എസ്എസ് നേതാവുമായ ആള്‍ മുങ്ങിയതോടെ പലര്‍ക്കും പണം കിട്ടാതെ വന്നു. ഇതോടെയാണ് ചിട്ടിയുടെ പ്രവര്‍ത്തനം താളം തെറ്റിയത്. കഴിഞ്ഞ ഡിസംബറില്‍ കുറിയുടെ കാലവധി കഴിഞ്ഞുവെങ്കിവും ചിട്ടിക്ക് കൂടിയവര്‍ക്ക് പണം തിരിച്ച് കൊടുക്കാതെ വന്നാതോടെയാണ് നാട്ടുക്കാരുടെ നേതൃത്വത്തില്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചത്. ഇതിനിടയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിന് വേണ്ടി നടത്തിയ ചിട്ടിയില്‍ പണം തിരിമറി നടത്തിയ സംഭവം പുറത്തറിയാതിരിക്കാന്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ശ്രമിച്ചെങ്കിലും പണം ലഭിക്കാനുള്ളവര്‍ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 18 ലക്ഷം രൂപയാണ് കുറി ഇടപ്പാടുകാരില്‍ നിന്നും പിരിച്ചെടുത്തതെന്നാണ് പരാതി. ഇനിയും 300 ലധികം പേര്‍ക്ക് 20,000 രൂപ വരെ വെച്ച് തിരിച്ച് നല്‍കാനുണ്ട്. നാളെ മുതല്‍ സ്‌കൂളിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വര്‍ത്താസമ്മേളനത്തില്‍ കെ ഉണ്ണികൃഷ്ണന്‍ നായര്‍, ടി ആര്‍ രാജേഷ്, ബി മോഹന്‍കുമാര്‍, ആര്‍ മോഹന്‍കുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it