thrissur local

ചാവക്കാട് നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് ചാര്‍ജ് ഏകീകരിക്കുന്നു

ചാവക്കാട്: നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ചാര്‍ജ് ഏകീകരിക്കുന്നു. ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഒരോ സ്ഥലത്തേക്ക് വ്യത്യസ്ത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇന്നലെ പോലിസ് വിളിച്ചു ചേര്‍ത്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം ചാര്‍ജുകള്‍ പ്രിന്റ്് ചെയ്ത ചാര്‍ട്ട് തയ്യാറാക്കി ഇവ ഓട്ടോറിക്ഷകളില്‍ പ്രദര്‍ശിപ്പിക്കും.
ചാര്‍ജിനെ ചൊല്ലി െ്രെഡവര്‍മാരും യാത്രക്കാരും തമ്മിലുള്ള  തര്‍ക്കങ്ങള്‍ ഇതുവഴി ഒഴിവാക്കാനാവുമെന്നാണ് കരുതുന്നത്. ചാവക്കാട് നിന്നും ഏറ്റവും കൂടുതല്‍ ഓട്ടം പോകുന്ന ബ്ലാങ്ങാട് ബീച്ച്, താലൂക്ക് ആശുപത്രി, മുതുവുട്ടൂര്‍, ഗുരുവായൂര്‍, കിഴക്കേനട, പടിഞ്ഞാറെ നട, റെയില്‍വേ സ്‌റ്റേഷന്‍, പാലയൂര്‍, ഒരുമനയൂര്‍, മമ്മിയൂര്‍, തിരുവത്ര കോട്ടപ്പുറം തുടങ്ങി മേഖലകളിലേക്കുള്ള ചാര്‍ജുകള്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തും. മിനിമം ചാര്‍ജ് വരുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തും. നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും പുതിയ പെര്‍മിറ്റ് നമ്പര്‍ നല്‍കും. ഫിറ്റ്‌നസ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങന്‍ പാടില്ല.
സ്വകാര്യ ബസുകള്‍ സ്‌റ്റോപ്പുകളില്‍ നിന്നല്ലാതെ യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നും സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ് അധ്യക്ഷത വഹിച്ചു. സിപിഒ എം എ ജിജി, വിവിധ ട്രേഡ് യുണിയന്‍ നേതാക്കളായ എം എസ് ശിവദാസ്, ടി എസ് ദാസന്‍, കെ വി മുഹമ്മദ്, എ കെ അലി, കെ എസ് വിനയന്‍, കെ എ ജതിലകന്‍, സി വി സന്തോഷ്, എം കെ സെയ്തലവി സംസാരിച്ചു.
Next Story

RELATED STORIES

Share it