thrissur local

ചാവക്കാട് താലൂക്കിലെ റേഷന്‍ കാര്‍ഡ് അപേക്ഷ: രണ്ടാംഘട്ടം 19ന് ആരംഭിക്കും

ചാവക്കാട്: താലൂക്കിലെ റേഷന്‍കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കുന്നതിന്റെ രണ്ടാംഘട്ടം 19ന് ആരംഭിക്കും. ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകുന്നതോടെയാണ് രണ്ടാംഘട്ടത്തിന് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ തയ്യാറെടുക്കുന്നത്. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരണം സ്ഥിരം സംവിധാനമാണെന്നും അപേക്ഷിക്കുന്നതിന് സ്ഥിരമായി അവസരം ലഭിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
അപേക്ഷ നല്‍കിയവര്‍ക്ക് റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രേഖപ്പെടുത്തല്‍ വരുത്തുമ്പോള്‍ അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ സന്ദേശം വരികയും സിവില്‍ സപ്ലൈസ് വകുപ്പുമായി ആശയവിനിമയത്തിന് ഒരു നമ്പര്‍ ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും സന്ദേശം വരും. അതിനാല്‍ നടപടി പൂര്‍ത്തീകരിച്ചെന്ന സന്ദേശം ലഭിച്ചതിനുശേഷമേ അപേക്ഷകര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തേണ്ടതുള്ളൂ.
അപേക്ഷ സമര്‍പ്പിക്കുന്നതിന് ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം വരുമെന്നും ഇത് മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ അപേക്ഷ സ്വീകരിക്കുന്ന തീയതിയും തദ്ദേശസ്ഥാപനവും എന്ന ക്രമത്തില്‍: ജൂലായ് 19 ചാവക്കാട് നഗരസഭ, 20 കടപ്പുറം പഞ്ചായത്ത്, 23ഒരുമനയൂര്‍ പഞ്ചായത്ത്, 24 ഗുരുവായൂര്‍ നഗരസഭ, 25 ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത്, 26 വാടാനപ്പള്ളി പഞ്ചായത്ത്, 27 പാവറട്ടി പഞ്ചായത്ത്, 30 എളവള്ളി പഞ്ചായത്ത്, 31 മുല്ലശ്ശേരി പഞ്ചായത്ത്, ഓഗസ്റ്റ് 2 വെങ്കിടങ്ങ് പഞ്ചായത്ത്, 3 തളിക്കുളം പഞ്ചായത്ത്, 4നാട്ടിക പഞ്ചായത്ത്, 7 വലപ്പാട് പഞ്ചായത്ത്, 8 വടക്കേക്കാട് പഞ്ചായത്ത്, 9 പുന്നയൂര്‍ പഞ്ചായത്ത്, 10 പുന്നയൂര്‍ക്കുളം പഞ്ചായത്ത്.
അനുസ്മരണം
ചാലക്കുടി: ജനതാദള്‍ എല്‍ജെഡിചാലക്കുടി നി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാണ്ടര്‍ കെ തോമസിന്റെ ആറാമത് അനുസ്മരണം സംഘടിപ്പിച്ചു. റസ്റ്റ് ഹൗസില്‍ നടത്തിയ അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറോലി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it