ചാമ്പക്കടവില്‍ വടിവാളുമായി എത്തിയ മൂവര്‍സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
BY Sumeera SMR16 Nov 2015 4:17 AM GMT
Sumeera SMR16 Nov 2015 4:17 AM GMT
പന്മന: വടക്കുംതല ചാമ്പക്കടവ് ജങ്ഷന് സമീപം ബൈക്കില്‍ വടിവാളുമായി എത്തിയ മൂവര്‍സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം. ഒരേ ദിശയില്‍ വരികയായിരുന്ന ബൈക്ക് യാത്രികര്‍ ഒരു ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി അതില്‍ യാത്രചെയ്തിരുന്ന ആറുപേര്‍ക്ക് നേരെ അസഭ്യം പറയുകയും ഓട്ടോയുടെ രണ്ട് വശത്ത് നിന്ന് രണ്ട്പേര് ഭീഷണി മുഴക്കുകയും ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു.
ബഹളംകേട്ട് ഓടിക്കൂടിയ സ്ത്രീകളായ നാട്ടുകാര്‍ക്കെതിരെയും ബൈക്കിലെത്തിയ അക്രമിസംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയുണ്ട്. തുടര്‍ന്ന് സ്ത്രീകളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ടതോടെ അക്രമിസംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ചവറ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമികള്‍ വന്ന ബൈക്കിനെപ്പറ്റി സൂചന കിട്ടിയതായിട്ടാണ് വിവരം.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT