Flash News

ചാംപ്യന്‍സ് ട്രോഫി : ആതിഥേയര്‍ക്ക് ആദ്യജയം



ലണ്ടന്‍: കെന്നിങ്ടണ്‍ ഓവല്‍ പുല്‍മൈതാനത്തില്‍ ബംഗ്ലാദേശിനെ തലങ്ങും വിലങ്ങും പായിച്ച് ആദ്യജയം ആതിഥേയര്‍ക്ക്. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്് ഉദ്ഘാടന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ കീഴ്‌പ്പെടുത്തിയത്. 306 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിച്ച ബംഗ്ലാ കടുവകള്‍ക്കെതിരേ 47.2 ഓവറില്‍ എട്ടു വിക്കറ്റ് അവശേഷിക്കെ വിജയ ലക്ഷ്യം മറികടന്ന് ഇംഗ്ലണ്ട് ജയം നേടുകയായിരുന്നു. ജോയ് റൂട്ട് (133*) പുറത്താവാതെ നേടിയ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് അനായാസജയം സമ്മാനിച്ചത്. ആദ്യം ബാറ്റെടുത്ത ബംഗ്ലാദേശ് 50 ഓവര്‍ പൂര്‍ത്തിയാക്കപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 305 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ഓപണര്‍ തമിം ഇഖ്ബാലിന്റെ (128) സെഞ്ച്വറിയും മുഷ്ഫിഖുര്‍ റഹ്മാന്റെ (79) അര്‍ധ സെഞ്ച്വറിയുമാണ് ബംഗ്ലാദേശ് നിരയില്‍ മികച്ച സ്‌കോര്‍. ലിയാം പ്ലങ്കറ്റ് നാല് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു കൊണ്ട് ഓപണര്‍ ജെജെ റോയിയുടെ (1) വിക്കറ്റ് തുടക്കത്തിലേ വീണു. എന്നാല്‍, മറുവശത്ത് നിലയുറപ്പിച്ച അലെക്‌സ് ഹെയ്ല്‍സ് (95) സെഞ്ച്വറിക്ക് അരികെ വീണപ്പോള്‍ 27.6 ഓവറില്‍ രണ്ട് വിക്കറ്റിന് 165 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജോയ് റൂട്ടും (133*) ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും (75*) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ആതിഥേയര്‍ വന്‍ നാണക്കേടില്‍ നിന്ന് കരകയറി.
Next Story

RELATED STORIES

Share it