kannur local

ചളിവെള്ളം കുത്തിയൊഴുകി വ്യാപക നാശം

മട്ടന്നൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തുനിന്ന് ചളിവെള്ളം കുത്തിയൊലിച്ചൊഴുകി സമീപ പ്രദേശങ്ങളില്‍ വീണ്ടും വന്‍ നാശനഷ്ടം. ഞായറാഴ്ചയും ഇന്നലെ വൈകീട്ടും പെയ്ത മഴയാണ് വ്യാപക നാശം വിതച്ചത്. കാനാട്, കുമ്മാനം, എളമ്പാറ, പാറപ്പൊയില്‍, കല്ലേരിക്കര, പുതുക്കുടി പ്രദേശങ്ങളിലെ വീടുകളില്‍ ചളിവെള്ളം കയറി കിണറുകള്‍ ഉപയോഗശൂന്യമായി. പാറാപ്പൊയിലെ പി പി മോഹന്‍, അബ്ദുല്‍ ഷുക്കൂര്‍ എന്നിവരുടെ വീടുകളിലാണ് ചളിവെള്ളം കയറിയത്.
നിരവധി കുടുബങ്ങള്‍ ചെളിവെള്ള ഭീഷണിയിലാണ്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഏറെനേരം ഗതാഗതതടസ്സം ഉണ്ടായി. കഴിഞ്ഞ എതാനും ദിവസം മുമ്പ് പെയ്ത കനത്ത മഴയില്‍ ഈ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം ഉണ്ടായിരുന്നു.
അടിയന്തര നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.  കനത്ത മഴ തുടര്‍ന്നാല്‍ വീടുകള്‍ തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it