ചലച്ചിത്ര അവാര്‍ഡ്; കാറ്റും മഴയും സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് നജീം കോയ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരത്തെ ചൊല്ലി വിവാദം. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥാകൃത്ത് ഹരികുമാറിനെതിരേയാണ് എഴുത്തുകാരന്‍ നജീം കോയ ആരോപണമുന്നയിച്ചത്.
ഈ സിനിമയുടെ കഥ തന്റേതാണെന്നും ഹരികുമാര്‍ അത് മോഷ്ടിച്ചതാണെന്നും നജീം കോയ പറഞ്ഞു. ഇതേക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ആ സമയത്ത് കഥ തന്റേതാണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ ഹരികുമാര്‍ സമ്മതിച്ചതാണ്. പിന്നെ, എന്തിനാണ് ഈ കഥ പുരസ്‌കാരത്തിന് അയച്ചത്. ഇതിനെതിരേ താന്‍ കോടതിയെ സമീപിക്കുമെന്നും നജീം കോയ പറഞ്ഞു.
കാറ്റും മഴയും സിനിമയുടെ കഥ ഹരികുമാറിന്റേതല്ലെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ട്. ഇതുസംബന്ധിച്ച തര്‍ക്കം നേരത്തേ തീര്‍പ്പാക്കിയതാണ്. നജീം കോയ നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ പിന്തുണ നല്‍കുമെന്നും ഫെഫ്ക വ്യക്തമാക്കി. 2013ലാണ് ചിത്രം സംബന്ധിച്ച തര്‍ക്കത്തില്‍ ഫെഫ്ക തീര്‍പ്പുകല്‍പ്പിച്ചത്.
Next Story

RELATED STORIES

Share it