Kottayam Local

ചങ്ങനാശ്ശേരി നഗരത്തിലെ കെഎസ്ടിപി റോഡ് നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണം : യുഡിഎഫ്



ചങ്ങനാശ്ശേരി: നഗരത്തിലെ കെഎസ്ടിപി റോഡ് നിര്‍മാണത്തിലെ ഗുരുതരമായ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യുഡിഎഫ് നേതൃത്വയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഡ് വികസനത്തിനായുള്ള അലൈമെന്റില്‍ വ്യത്യാസം വരുത്തി സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായാണ് പല ഭാഗത്തും നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്തിരിക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ലഭിച്ച ആയിരക്കണക്കിന് ലോഡ് മണ്ണ് ഉപയോഗിച്ച് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും സ്വകാര്യ വ്യക്തികളുടെ പാടം നികത്തി നല്‍കി കോടികളുടെ അഴിമതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നടന്നിരിക്കുന്നത്. നഗരസഭാ സ്റ്റേഡിയം നിര്‍മാണത്തിനായി നഗരസഭയില്‍ സര്‍വകക്ഷി യോഗം ആവശ്യപ്പെട്ട മണ്ണ് നഗരസഭയ്ക്ക് നല്‍കാതെ മറിച്ച് വില്‍ക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വിജിലന്‍സിന് യുഡിഎഫ് പരാതി നല്‍കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ 25ന് ഒന്നും ശരിയാവാത്ത ഒരു വര്‍ഷം എന്ന വിഷയത്തില്‍ എല്ലാ പഞ്ചായത്തിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി എന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, സണ്ണി തോമസ്, മുഹമ്മദ്‌സിയ, പി എച്ച് ഷാജഹാന്‍, എം ഡി ദേവരാജന്‍, സാബു മുല്ലശ്ശേരി, ടോമി ജോസഫ്, എം ആര്‍ മഹേഷ്, സിയാദ് അബ്ദുല്‍ റഹ്മാന്‍, ജോണ്‍ മാത്യുമൂലയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it