ഗ്രീസില്‍ നിന്ന് ആദ്യസംഘം അഭയാര്‍ഥികളെ തിങ്കളാഴ്ച തിരിച്ചയക്കും

ഏതന്‍സ്: ഗ്രീസിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയോടെ ആദ്യസംഘം അഭയാര്‍ഥികളെ ഗ്രീസില്‍ നിന്നും തുര്‍ക്കിയിലേക്കയക്കും. ഏപ്രില്‍ നാലിന് 500ഓളം പേരെ തിരിച്ചയക്കുമെന്നാണു കരുതുന്നതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തിരിച്ചയക്കാന്‍ ഈമാസം ആദ്യമാണ് ഇയു-തുര്‍ക്കി ധാരണയിലെത്തിയത്.
സിറിയ, അഫ്ഗാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണു തിരിച്ചയക്കുന്നവരില്‍ ഉണ്ടാവുക.

Next Story

RELATED STORIES

Share it