malappuram local

ഗ്രാമീണ ബാങ്കില്‍ അമിത പലിശ ; കുടുംബശ്രീ ധര്‍ണ നടത്തി



കുനിയില്‍: കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴില്‍ ആരംഭിച്ച ആട് ഗ്രാമം പദ്ധതിയുടെ ഗുണഭോക്താക്കളോട് കുനിയില്‍ കേരള ഗ്രാമീണ ബാങ്ക് അധികൃതര്‍ കാണിക്കുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെയും അമിത പലിശ ഈടാക്കുന്നതിനെതിരെയും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ധര്‍ണയും പൊതുയോഗവും സംഘടിപ്പിച്ചു. നിരാലംബരും നിരാശ്രയരും വിധവകളും ഭിന്നശേഷി വിഭാഗത്തിലുള്‍പ്പെടുന്നവരുമായ കുടുംബശ്രീ ആട് ഗ്രാമം ഗുണഭോക്താക്കളോട് കേരള ഗ്രാമീണ ബാങ്ക് കാണിക്കുന്ന സമീപനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും കൊള്ള പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ കമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് കെ വി റൈഹാനാ ബേബി, കെ സി എ ഷുക്കൂര്‍, കെ പി അബ്ദുല്ല, പി പി എ റഹ്മാന്‍, പി പി റംലാബീഗം, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ നജീബ് കാരങ്ങാടന്‍, കെ അബൂബക്കര്‍, എന്‍ ടി ഹമീദല, കെ ടി ആയിശ, ടി കെ ബുഷ്‌റ സംസാരിച്ചു.
Next Story

RELATED STORIES

Share it