palakkad local

ഗോവിന്ദപുരം എക്‌സൈസ് ചെക് പോസ്റ്റില്‍ 600 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി



കൊല്ലങ്കോട്: അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇന്നലെ ഉച്ചക്ക്പന്ത്രണ്ടരയോടെ നടത്തിയ വാഹന പരിശോധനയില്‍ 600 പേക്കറ്റ് ഹാന്‍സ് ചെക്ക് പോസ്റ്റ് എക്‌സൈസ് പരിശോധക സംഘം പിടികൂടി.പൊള്ളാച്ചി -തശ്ശൂര്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി ബസില്‍ പരിശോധന നടത്തിയപ്പോഴാണ് സീറ്റിനടയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടിയ നിലയില്‍ ഹാന്‍സ് കണ്ടെത്തിയത്. ഹാന്‍സ് കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല. അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അതിര്‍ത്തി കടന്ന് ഹാന്‍സ് ,കഞ്ചാവ് എന്നിവയുടെ ഒഴുക്ക് തുടങ്ങി .കഴിഞ്ഞ ദിവസം കൊല്ലങ്കോട് എക്‌സൈസ് 950 ഗ്രാം കഞ്ചാവ് വാഹന പരിശോധനയില്‍ പിടിച്ചിരുന്നു.കഴിഞ്ഞ കുറേ മാസങ്ങളായി ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി വരുന്ന സ്വര്‍ണ്ണക്കടത്തുമുതല്‍ ഹാന്‍സ്, കഞ്ചാവ് ,ഹാഷിഷ് ഓയില്‍ മുതലായവ എക്‌സൈസ് പരിശോധന സംഘമാണ് പിടികൂടുന്നത്. വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ പോലീസിന്റെ സേവനം ഇല്ലാതാകുന്നതും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും കള്ളക്കടത്ത് മാഫിയകള്‍ക്കും സൗകര്യങ്ങള്‍ ഏറെയാകുന്നു.
Next Story

RELATED STORIES

Share it