Flash News

ഗോവയെ സമനിലയില്‍ പിടിച്ച് ചെന്നൈയിന്‍

ഗോവയെ സമനിലയില്‍ പിടിച്ച് ചെന്നൈയിന്‍
X

മഡ്ഗാവ്: ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനലിലെ ആദ്യ പാദ മല്‍സരത്തില്‍ ഗോവയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച് ചെന്നൈയിന്‍. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 64ാം മിനിറ്റില്‍ ലാന്‍സറോട്ടയിലൂടെ ആദ്യം ലീഡെടുത്തത് ഗോവയാണെങ്കിലും 71ാം മിനിറ്റില്‍ അനിരുദ്ധ്് താപ്പയിലൂടെ ചെന്നൈയിന്‍ സമനില പിടിക്കുകയായിരുന്നു. 61ാം മിനിറ്റില്‍ പകരക്കാരനായെത്തിയാണ് താപ്പ ചെന്നൈയിന് വേണ്ടി നിര്‍ണായക ഗോള്‍ നേടിയത്. ഗോവയില്‍ ഒരു എവേ ഗോള്‍ നേടിയ ചെന്നൈയിനെ അടുത്ത മല്‍സരത്തില്‍ അവരുടെ തട്ടകത്തില്‍ വീഴ്ത്താന്‍ ഗോവയ്ക്ക് നന്നായി തന്നെ വിയര്‍ക്കേണ്ടി വരും.
Next Story

RELATED STORIES

Share it