Flash News

ഗോവധ നിരോധനം : ബിജെപി കൗണ്‍സിലറുടെ പിന്തുണയില്‍ പ്രമേയം പാസാക്കി



മഞ്ചേരി: ബിജെപി കൗണ്‍സിലറുടെ പിന്തുണയില്‍ മഞ്ചേരി നഗരസഭ ഗോവധ നിരോധനത്തിനെതിരേ പ്രമേയം പാസാക്കി. കൗണ്‍സിലിലെ ഏക ബിജെപി അംഗമായ പി ജി ഉപേന്ദ്രനാണ് കേന്ദ്ര ബിജെപിക്കെതിരേ കൗണ്‍സില്‍ പാസാക്കിയ സംയുക്ത പ്രമേയത്തെ പിന്തുണച്ചത്. സിപിഎം കൗണ്‍സിലര്‍ അഡ്വ. കെ ഫിറോസ് ബാബുവാണ് പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് ഭരണ സമിതിയിലെ വൈ. ചെയര്‍മാന്‍ വി പി ഫിറോസ് പിന്തുണച്ചു. അതേസമയം, പ്രമേയത്തിനെതിരേ വിയോജനക്കുറിപ്പ് നല്‍കിയെന്നാണ് ഉപേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍, ബിജെപി കൗണ്‍സിലറുടെ ഒരു വിയോജനക്കുറിപ്പും  ലഭിച്ചിട്ടില്ലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ അറിയിച്ചു.
Next Story

RELATED STORIES

Share it