kozhikode local

ഗെയില്‍ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷം : ഡിജിപി രാജേഷ് ദിവാന്‍ എരഞ്ഞിമാവിലെത്തി



മുക്കം: ജനവാസ മേലെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടക്കുന്ന എരഞ്ഞിമാവില്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ സന്ദര്‍ശനം നടത്തി. രാവിലെ 11.30 ഓടെ മുക്കം സ്റ്റേഷനിലെത്തിയ അദ്ദേഹം റൂറല്‍ എസ്പി പുഷ്‌ക്കരന്‍, ഡിവൈഎസ്പി സജീവന്‍ , സിഐമാരായ എം ബിശ്വാസ്, ടി എ അഗസ്റ്റിന്‍, എന്നിവരുമായി ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് സംഘര്‍ഷം നടക്കുന്ന ഗെയില്‍ പദ്ധതി പ്രദേശത്തെത്തിയത്. സ്റ്റേഷനില്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് പ്രവൃത്തി നടക്കുന്ന പന്നിക്കോട് പൂവാട്ട് ഭാഗത്തേക്ക് തിരിച്ച രാജേഷ് ദിവാന് വഴിയിലാകമാനം സമരക്കാര്‍ തിര്‍ത്ത ഗതാഗത തടസ്സം വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു.  പദ്ധതി പ്രദേശത്തെത്തിയ ഡിജിപി ഗെയില്‍ അധികൃതരുമായി സംസാരിച്ചു. പ്രവൃത്തിയുടെ നിലവിലെ സ്ഥിതി ഗെയിന്‍ അധികൃതര്‍ ഡിജിപി യുമായി പങ്കുവച്ചു.  പോലിസ് സംരക്ഷണം നല്‍കിയാല്‍ പ്രവൃത്തി മുന്നോട്ട് കൊണ്ട് പോവുമെന്ന് ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മൂന്നരയോടെ അദ്ദേഹം മടങ്ങി.
Next Story

RELATED STORIES

Share it