malappuram local

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിനഷ്ടപരിഹാരം നല്‍കുന്നതില്‍ വിവേചനമെന്ന് പരാതി

അരീക്കോട്: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടമായവര്‍ക്ക് അധികൃതര്‍ നല്‍കാമെന്നേറ്റ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചയെന്ന് ആരോപണം. ഇതിനെ തുടര്‍ന്ന് ഇരകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഏറ്റെടുക്കുന്ന ഭൂമിക്കും മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കും കൃത്യമായി നഷ്ടപരിഹാരം നല്‍കാതിരിക്കുകയും എന്നാല്‍, കാവനൂര്‍ ഏലിയാപറമ്പ് ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ ഇരകള്‍ക്ക് തുക നല്‍കിയതുമാണ് മറ്റിടങ്ങളിലെ ഇരകളെ പ്രക്ഷോഭവുമായി മുന്നോട്ടുവരാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മരങ്ങള്‍ നീക്കംചെയ്യും മുമ്പ് നഷ്ടപരിഹാരം ലഭിക്കാതെ സമ്മതിക്കില്ലെന്ന എലിയാപറമ്പിലെ ഇരകളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഗെയില്‍ അധികൃതര്‍ ഇവിടെ പണം നല്‍കാന്‍ തയ്യാറായത്. ഇതാണ് മറ്റിടങ്ങളിലുള്ളവരെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്. ഈ ആവശ്യമുന്നയിച്ചാണ് ഇരകളുടെ പ്രക്ഷോഭം വ്യാപിക്കുക. ഭൂമി ഏറ്റെടുത്ത് മരങ്ങള്‍ നീക്കം ചെയ്യുംമുമ്പേ നിയമാനുസൃത നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടും ഒന്നര മാസമായി തുക നല്‍കുന്നില്ലെന്നാണ് ഇരകളുടെ വാദം.
നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ഓഫിസിലേക്കും പദ്ധതി പ്രദേശങ്ങളിലേക്കും ശക്തമായ മാര്‍ച്ച് നടത്തുമെന്ന് ഇരകള്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കാതെ പ്രവൃത്തിയുമായി മുന്നോട്ടുപോവാനാണ് ഇരകളുടെ തീരുമാനം.
Next Story

RELATED STORIES

Share it