malappuram local

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി : ഇടത്-വലത് മുന്നണികള്‍ ഇരകളോട് നിലപാട് വ്യക്തമാക്കണം: എസ്ഡിപിഐ



മലപ്പുറം: ജില്ലയില്‍ ജനജാഗ്രതാ യാത്ര നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,  മലപ്പുറത്ത് ഗെയില്‍ പദ്ധതിയില്‍ ഭൂമി നഷ്ടപ്പെടുന്ന ഇരകളോട് എന്ത് നിലപാടാണ് വ്യക്തമാക്കാനുള്ളതെന്ന് പൊതുജനത്തിനറിയാന്‍ താല്‍പര്യമുണ്ടെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഭൂമിയും ജീവനും സുരക്ഷാ ഭീക്ഷണി നേരിടുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനത്തില്‍ യാഥാര്‍ഥ്യ ബോധമുണ്ടാവണം. മുസ്്‌ലിംലീഗ് കഴിഞ്ഞ ഭരണ സമയത്ത് ഗെയില്‍ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയായിരുന്നു. ജനവാസമേഖലയില്‍ കൂടി ഗെയില്‍ പദ്ധതി കടന്നുപോവുമ്പോള്‍ ലീഗ് ജനപ്രധിനിധികള്‍ തുടരുന്ന മൗനം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്.ഭരണം മാറിയപ്പോള്‍ അണികളുടെ പ്രതിഷേധം ഭയന്ന് സമര വേദിയില്‍ സാന്നിധ്യമറിയിക്കുന്നതിന്റെ രാഷ്ട്രീയം ഇരകള്‍ക്കുവേണ്ടിയല്ലെന്ന് ജനം തിരിച്ചറിെഞ്ഞന്നുംമലപ്പുറത്ത് യുഡിഎഫ് നടത്തുന്ന പടയോട്ടത്തില്‍ ഗെയിലിനോടുള്ള മുസ്്‌ലിംലീഗ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും എസ്ഡിപിഐ ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് സാദിഖ് നടുത്തൊടി, ജനറല്‍ സെക്രട്ടറി ഐ കെ അബ്ദുല്‍ മജീദ്, സെക്രട്ടറിമാരായ മുസ്ഥഫ മാസ്റ്റര്‍, ടി എം ഷൗക്കത്ത്, കൃഷണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it