kannur local

ഗെയില്‍ പൈപ്പ്‌ലൈന്‍ : സമരത്തിനെതിരേ പോലിസ് അതിക്രമം



ചക്കരക്കല്ല്: കാഞ്ഞിരോട് പുറവൂരില്‍ ഗെയില്‍ ഗ്യാസ് പൈപ്പ്‌ലൈനിനു വേണ്ടി പ്രദേശവാസികളുടെ ആശങ്കയകറ്റാതെ പ്രവൃത്തി നടത്തുന്നതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് അതിക്രമം. കര്‍മസമിതി ഭാരവാഹികളെ രണ്ടുതവണ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10ഓടെയാണു സംഭവങ്ങളുടെ തുടക്കം. എല്ലാദിവസവും പുറവൂര്‍ കര്‍മസമിതി ഭാരവാഹികള്‍ പദ്ധതി പ്രദേശത്ത് പ്രതിഷേധവുമായെത്താറുണ്ട്്. ഇന്നലെ എത്തിയപ്പോള്‍ പൊട്ടിയ പൈപ്പുകള്‍ പ്രവൃത്തിക്കായി ഉപയോഗിക്കാനുള്ള നീക്കം എതിര്‍ത്തതോടെയാണ് ചക്കരക്കല്ല് എസ്‌ഐ ബിജുവിന്റെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ അശ്‌റഫ് പുറവൂര്‍, ചെയര്‍മാന്‍ അഹ്്മദ് പാറക്കല്‍, രക്ഷാധികാരികളായ പി സി അഹ്്മദ് കുട്ടി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം പി മുഹമ്മദലി, കണ്‍വീനര്‍ പി സി റസാഖ്, പി പി ഷഫീഖ്, കെ പി സര്‍ഫ്രാസ്, കെ വി ഉമര്‍, മുസ്ദ എന്നിവരെയാണ് അ റസ്റ്റ്  ചെയ്തുനീക്കിയത്. ചക്കരക്കല്ല് പോലിസ് സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വിവരമറിഞ്ഞ് നിരവധി പേര്‍ പുറവൂരിലും ചക്കരക്കല്ല് സ്റ്റേഷനു മുന്നിലുമെത്തിയിരുന്നു. ജാമ്യം ലഭിച്ചവരെ ആനയിച്ച് കുടുക്കിമൊട്ടയില്‍ നിന്ന് പുറവൂരിലേക്ക് സ്വീകരണവും നല്‍കി. സ്വീകരണ യോഗം കഴിഞ്ഞ ഉടനെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. പോലിസുകാരെ ഭീഷണപ്പെടുത്തിയെന്ന് ആരോപിച്ചാ ണ് അശ്‌റഫ് പുറവൂര്‍, ഷബീര്‍ അഹ്്മദ്, സര്‍ഫ്രാസ് എന്നിവരെ പോലിസ് ബലപ്രയോഗത്തിലൂടെ വീണ്ടും അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കു മുമ്പ് പുറവൂരില്‍ സമരക്കാര്‍ക്കു നേരെ പോലിസ് ലാത്തിവീശിയിരുന്നു. ജനങ്ങളുടെയും ഭൂഉടമകളുടെ യും ആശങ്കയകറ്റാതെ പൈപ്പ് ലൈന്‍ പ്രവൃത്തി നടത്തരുതെന്ന ആവശ്യമാണ് കര്‍മസമിതി ഉന്നയിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ആദ്യഘട്ടത്തില്‍ തന്നെ സമരം നടത്തിയപ്പോള്‍ തഹസില്‍ദാറുടെ സാന്നിധ്യത്തി ല്‍ ചര്‍ച്ച നടത്തിയെങ്കിലും അവ്യക്തമായ മറുപടികളാണു ലഭിച്ചത്. തുടര്‍ന്ന് കലക്്ടര്‍ക്കു നിവേദനം നല്‍കി.
Next Story

RELATED STORIES

Share it