Flash News

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി;ആലുവ സ്വദേശി പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി;ആലുവ സ്വദേശി പിടിയില്‍
X


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. ആലുവ തോട്ടപ്പടി സ്വദേശി ജോസഫ് ആണ് പിടിയിലായത്.
ഇന്ന് രാവിലെ 8.15ഓടെ ക്ഷേത്രം ഓഫീസിലെ ലാന്‍ഡ്‌ഫോണിലേക്ക് വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.ക്ഷേത്രത്തില്‍ അഴിമതി നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കാന്‍ രാജീവ്ഗാന്ധിയെ വധിച്ചതുപോലെ വനിതയ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് ക്ഷേത്രം മാനേജര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും പോലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തി.
Next Story

RELATED STORIES

Share it