Flash News

ഗുരുതരാവസ്ഥയിലുള്ള മകനെ കാണാന്‍ ഫലസ്തീന്‍ തടവുകാരന് അനുവദിച്ചത് 10 മിനിറ്റ്



ജറുസലേം: ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മകനെ കാണാന്‍ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരന്  ഇസ്രായേല്‍ സൈന്യം അനുവദിച്ചത് 10 മിനിറ്റ് സമയം. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന റജബ് തഹാന്‍ ആണ് കഴിഞ്ഞ ദിവസം ലുക്കീമിയ ബാധിച്ച് ജറുസലേമിലെ ആശുപത്രിയില്‍ കഴിയുന്ന തന്റെ മകന്‍ മാജിദിനെ കാണാനെത്തിയത്്്. എന്നാല്‍, മകനെ കണ്ട് കൊതി തീരുംമുമ്പേ ഇസ്രായേല്‍ ൈസന്യം തഹാനെ ജയിലിലേക്കു മടക്കിക്കൊണ്ടുപോയി.   മാജിദിനു പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്നും എന്നാല്‍, പിതാവ് അവനെ സന്ദര്‍ശിക്കുമ്പോള്‍ മുറിയില്‍ മറ്റാരെയും നില്‍ക്കാന്‍ സൈന്യം അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. 19കാരനായ  മാജിദ് രണ്ടു വര്‍ഷവും എട്ടുമാസവുമാണ് പിതാവിനൊപ്പം കഴിഞ്ഞത്. 1998ല്‍ മാജിദിന് നാലുമാസം പ്രായമുള്ളപ്പോഴാണ് റജബ് തഹാനെ കൊലക്കുറ്റം ചുമത്തി ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2011ല്‍ വിട്ടയച്ച ഇദ്ദേഹത്തെ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ഇസ്രായേല്‍ സൈന്യം പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it