World

ഗുരുതരമായ തെറ്റെന്ന് ബറാക് ഒബാ

മവാഷിങ്ടണ്‍: ഇറാന്‍ ആണവകരാറില്‍ നിന്നു പിന്‍മാറാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഗുരുതരമായ തെറ്റാണെന്നു മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. 2015ല്‍ ഒബാമയുടെ നേതൃത്വത്തിലായിരുന്നു അമേരിക്ക ആറു ലോകശക്തികളുമായി ഇറാന്‍ ആണവകരാറില്‍ ഒപ്പുവച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ പ്രഖ്യാപനം വഴിതെറ്റിക്കുന്നതാണ്. ഇത് അമേരിക്കയുടെ സഖ്യകക്ഷികളില്‍ നിന്നും നമ്മുടെ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും നയതന്ത്ര പ്രതിനിധികളും ഇന്റലിജന്‍സ് മേധാവികളും തയ്യാറാക്കിയ കരാറില്‍ നിന്നുമുള്ള പിന്മാറ്റമാണ്.  ആണവകരാറില്‍ നിന്നു പിന്‍മാറുന്നത് അമേരിക്കയുടെ വിശ്വാസ്യതയെ തകര്‍ക്കുകയും ലോകശക്തികളില്‍ നമ്മേ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നും ഒബാമ പറഞ്ഞു. ആണവകരാര്‍ തന്റെ നേതൃത്വത്തിലുള്ള ഭരണകൂടവും ഇറാനും തമ്മിലുള്ള കരാര്‍ മാത്രമല്ല, ഇറാനെതിരേ വര്‍ഷങ്ങളോളം ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന തയ്യാറാക്കിയതാണ്. പശ്ചിമേഷ്യയില്‍ അണ്വായുധങ്ങള്‍ വര്‍ധിക്കാനും വിനാശകരമായ യുദ്ധം ആരംഭിക്കാനുമുള്ള സാധ്യതകളേക്കാള്‍ യുഎസിന്റെ സുരക്ഷയെ ബാധിക്കുന്ന ചില വിഷയങ്ങളും അതിലുണ്ടായിരുന്നു. അതുകൊണ്ടാണ് യുഎസ് ഏറെ പ്രാധാന്യത്തോടെ ആണവകരാറിന് ഒപ്പുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് അധികാരത്തിലെത്തിയ ഉടന്‍തെന്ന ആണവകരാര്‍ യുഎസിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്ന് ആരോപിക്കുകയും അതില്‍ നിന്നു പിന്‍മാറുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ട്രംപ് പുതുതായി നിയമിച്ച വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ആണവകരാറിനെ വിനാശകരമെന്ന് ആക്ഷേപിച്ചിരുന്നു.
Next Story

RELATED STORIES

Share it