Flash News

ഗുണ്ടാസംഘങ്ങള്‍ക്കെതിരായ നടപടി : ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായത് 828 പേര്‍



തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരേയുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒമ്പതു മുതല്‍ 15 വരെ സംസ്ഥാനത്തൊട്ടാകെ 828 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 248, കൊച്ചി 331, തൃശൂര്‍ 168, കണ്ണൂര്‍  81 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം സിറ്റി- 117,  റൂറല്‍- 46, കൊല്ലം സിറ്റി- 60,  റൂറല്‍- 18, പത്തനംതിട്ട- 07, ആലപ്പുഴ- 73, കോട്ടയം- 45, ഇടുക്കി- 21, കൊച്ചി സിറ്റി- 98, എറണാകുളം റൂറല്‍- 94, തൃശൂര്‍ സിറ്റി- 57,  റൂറല്‍- 50, പാലക്കാട്- 44, മലപ്പുറം-17, കോഴിക്കോട് സിറ്റി- 13, കോഴിക്കോട് റൂറല്‍- 17, കണ്ണൂര്‍- 15, വയനാട്- 09, കാസര്‍കോട്- 27. ഇതിന്റെ ഭാഗമായി 882 കേസും രജിസ്റ്റര്‍ ചെയ്തു.കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ  പ്രകാരം 17 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട്  17 പേരും,  അബ്കാരി ആക്ട്, ലഹരിവസ്തു വിപണന വിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ഖനനം, എക്‌സ്‌പ്ലോസീവ്‌സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 650 പേരും അറസ്റ്റിലായി. ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായ 53 പേര്‍ അറസ്റ്റിലായി. ഇതില്‍ 50 പേര്‍ അക്രമം, വധശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളുമാണ്. കവര്‍ച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് 43 പേര്‍ പിടിയിലായി.
Next Story

RELATED STORIES

Share it