Flash News

ഗുജറാത്ത്: വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. വോട്ടെണ്ണല്‍ നടക്കുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും 20 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നായിരുന്നു ഗുജറാത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരത്തില്‍ കൈകടത്താന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.  ആവശ്യമെങ്കില്‍ കോണ്‍ഗ്രസ്സിനു പിന്നീട് തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഹരജി നല്‍കാമെന്നും കോടതി അറിയിച്ചു.
Next Story

RELATED STORIES

Share it