Sports

ഗുജറാത്ത് പ്ലേ ഓഫില്‍

ഗുജറാത്ത് പ്ലേ ഓഫില്‍
X
Nitish-Rana-struck-70-off-3കാണ്‍പൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫിലെത്തി. മും ബൈ ഇന്ത്യന്‍സിന്റെ 172 റണ്‍ സ് 13 പന്ത് ശേഷിക്കെയാണ് ഗു ജറാത്ത് മറികടന്നത്.രവീന്ദ്ര ജ ഡേജ(15 പന്തില്‍ 21)റണ്‍സും ഡ്വയ്ന്‍ സ്മിത്ത്(23 പന്തില്‍ 37) റണ്‍സും നേടി. സുരേഷ് റെയ്‌ന (36 പന്തില്‍ 58)യാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണെടത്തത്.നിതീഷ് റാണയുടെ(70) അര്‍ധ സെഞ്ച്വറി മികവിലാണ് മുംബൈ ഭേദപെട്ട സ്‌കോറുയര്‍ത്തിയത്.
36 പന്തില്‍ നിന്ന് നാലു സിക്‌സറും ഏഴു ബൗണ്ടറിയും അ ടങ്ങുന്നതാണ് റാണയുടെ ഇന്നിംഗ്‌സ്.
രോഹിത് ശര്‍മ(17 പന്തില്‍ 30), ജോസ് ബട്ട്‌ലര്‍(33) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മാര്‍ട്ടിന്‍ (7),ക്രുണല്‍ പാണ്ഡ്യ(4),ഹര്‍ഭജന്‍സിങ്(3),ഹാര്‍ദിക് പാണ്ഡ്യ(8),പൊള്ളാര്‍ഡ്(9) എന്നിവര്‍ക്ക് തിളങ്ങാനായില്ല.വിനയ് കുമാര്‍(1*)പുറത്താകാതെ നിന്നു.ഗുജറാത്തിനു വേണ്ടി സ്മിത്ത്,ബ്രാവോ,പ്രവീണ്‍ കുമാര്‍,കുല്‍കര്‍ണി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
Next Story

RELATED STORIES

Share it