ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി

അഹ്മദാബാദ്: ഓഖി ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ഗുജറാത്തില്‍ ചൊവ്വാഴ്ച വിവിധ തിരഞ്ഞെടുപ്പു റാലികള്‍ റദ്ദാക്കി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റാലികള്‍ റദ്ദാക്കിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ളവരെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ബിജെപി എംപി മനോജ് തിവാരിയുടെ റോഡ് ഷോയും കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല ജുനഗഡില്‍ നടത്താന്‍ നിശ്ചയിച്ച റോഡ് ഷോയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മുംബൈയില്‍ ഓഖി ചുഴലിക്കാറ്റിന് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. ആലിപ്പഴം പൊഴിയുന്ന കൊടുങ്കാറ്റടിച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടത്. മുംബൈ-പൂനെ എക്‌സ്പ്രസ് പാതയില്‍ ഇന്നലെ രാവിലെ മുതല്‍ ആലിപ്പഴം പൊഴിച്ച് കൊടുങ്കാറ്റടിച്ചിരുന്നു. അടുത്ത 24 മണിക്കൂറില്‍ മുംബൈയിലും സമീപപ്രദേശത്തും ഇടവിട്ട് മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it