Flash News

ഗുജറാത്തിലും കൂട്ട ശിശു മരണം; ഒറ്റ രാത്രികൊണ്ട് മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

ഗുജറാത്തിലും കൂട്ട ശിശു മരണം; ഒറ്റ രാത്രികൊണ്ട് മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍
X


അഹമ്മദാബാദ്: ഗോരഖ്പൂരിലെ ശിശുമരണത്തിന് പിന്നാലെ ഗൂജറാത്തിലും കൂട്ടശിശുമരണം. ഗുജറാത്ത് അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ രാത്രികൊണ്ട് ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്. അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ' ദിവ്യ ഭാസ്‌കര്‍' എന്ന പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റിസെമിയ അണുബാധയെ തുടര്‍ന്നാണ ശിശുക്കള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്ന് ആശുപത്രിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ആശുപത്രി മൂന്നംഗ സമിതിയെ നിയോഗിച്ചു. നേരത്തെ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുള്‍പ്പെടെ അറുപതോളം
കുട്ടികള്‍ മരിച്ചത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it