Flash News

ഗാന്ധി വധം:പുനരന്വേഷണ ഹരജി സുപ്രിംകോടതി തള്ളി

ഗാന്ധി വധം:പുനരന്വേഷണ ഹരജി സുപ്രിംകോടതി തള്ളി
X
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതി വിധി. നാഥുറാം ഗോഡ്‌സെയല്ല ഗാന്ധിയുടെ ഘാതകനെന്നും നാലാമതൊരു വെടിയുണ്ടയാണ് ഗാന്ധിജിയുടെ ജീവന്‍ കവര്‍ന്നതെന്നുമാരോപിച്ച് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫട്‌നാവിസ് ആണ് ഹരജി സമര്‍പ്പിച്ചത്.



എന്നാല്‍ രണ്ടാമതൊരു വ്യക്തിയും നാലാമതൊരു വെടിയുണ്ടയുമില്ലെന്നു വ്യക്തമാക്കി അമിക്കസ്‌ക്യൂറി ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it