Flash News

ഗാന്ധിജയന്തിക്ക് ട്രെയിനുകളില്‍ മാംസാഹാരം വിളമ്പരുത്;നിര്‍ദേശവുമായി റെയില്‍വേ

ഗാന്ധിജയന്തിക്ക് ട്രെയിനുകളില്‍ മാംസാഹാരം വിളമ്പരുത്;നിര്‍ദേശവുമായി റെയില്‍വേ
X


ന്യൂഡല്‍ഹി: ഗാന്ധിജയന്തിക്ക് ട്രെയിനുകളില്‍ മാംസാഹാരം വിതരണം ചെയ്യരുതെന്ന് റെയില്‍വേയുടെ നിര്‍ദേശം. 2018 മുതല്‍ 2020വരെയുള്ള വര്‍ഷങ്ങളില്‍ ഒക്ടോബര്‍ 2 ന് ട്രെയിനുകളില്‍ മാംസാഹാരം വിളമ്പരുത് എന്നാണ് റെയില്‍വേ മുന്നോട്ടുവച്ച നിര്‍ദേശം. ഗാന്ധിജയന്തി വെജിറ്റേറിയന്‍ ദിനമായി ആചരിക്കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്. സാംസ്‌കാരിക മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ ബോര്‍ഡ് നല്‍കിയത്.നേതാക്കളുടെ അനുസ്മരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സാംസ്‌കാരിക മന്ത്രാലയമാണ്.
ഇതിന് പുറമെ മാര്‍ച്ച് 12 ന് ദണ്ഡി യാത്രയുടെ അനുസ്മരണാര്‍ത്ഥം പ്രത്യേക ട്രെയിന്‍ ഓടിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ടിക്കറ്റുകളില്‍ ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്യാനും ആലോചനയുണ്ട്.
മന്ത്രാലയം അനുവദിച്ചാല്‍ ബോര്‍ഡിന് തീരുമാനങ്ങളുമായി മുന്നോട്ട് പോവാം. ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും 2018 മുതല്‍ 2020 വരെയുള്ള ഒക്ടോബര്‍ 2ന് മാംസാഹാരം വിളമ്പരുതെന്ന് കഴിഞ്ഞ മാസം എല്ലാ റെയില്‍വേ സോണുകളിലേക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it