World

ഗസയില്‍ ഇസ്രായേല്‍ ഷെല്ലാക്രമണം: രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഗസാ അതിര്‍ത്തിയില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു കഴിഞ്ഞ ദിവസമുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണം. ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപം ഫലസ്തീനികള്‍ ബോംബ് നിക്ഷേപിച്ചിരുന്നുവെന്നും ഇതിനു തിരിച്ചടിയായി ഫലസ്തീനികള്‍ക്കു നേരെ ആക്രമണം നടത്തിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്കു നേരെ ഇസ്രായേലി സേനയുടെ ആക്രമണങ്ങളില്‍ 113 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 14ന് നക്ബ ദിനത്തിലുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് നേരെയുള്ള ഇസ്രായേലി ആക്രമണങ്ങളില്‍ മാത്രം 60ലധികം പേരാണ് കൊല്ലപ്പെട്ടത്.നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ സ്‌നിപ്പറുകളുപയോഗിച്ച് ആക്രമണം നടത്താനും വെടിവയ്ക്കാനും ഇസ്രായേല്‍ സുപ്രിംകോടതി സൈന്യത്തിന് അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it