ഗവേഷക വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്

തുന്യൂഡല്‍ഹി: അധ്യാപികയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈ ദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. വ്യാവസായിക ഉല്‍പാദനം സുസ്ഥിര പരിസ്ഥിതി സൗഹൃദമാര്‍ഗത്തിലൂടെ’ എന്ന വിഷയത്തില്‍ ഗവേഷണവിദ്യാര്‍ഥിയും  കാംപസ് എന്‍എസ്‌യുഐ നേതാവുമായ ലിംഗസ്വാമിക്കെതിരെയാണ് നടപടി.
അസിസ്റ്റന്റ് പ്രഫസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ലിംഗസ്വാമിക്കൊപ്പം എംഫില്‍ വിദ്യാര്‍ഥിയായ ഹക്കീം ഗവേഷക വിദ്യാര്‍ഥിയായ താഹിര്‍ ജമാല്‍ എന്നിവര്‍ക്കെതിരെയും സമാന ആരോപണത്തില്‍ നടപടിയുണ്ട്.
ലിംഗസ്വാമിക്ക് 30,000 രൂപയും മറ്റുള്ളവര്‍ക്ക്10,000 രൂപയുമാണ് പിഴ. അതേസമയം, പഠനവകുപ്പിലെ ഒരു വിദ്യാര്‍ഥിയുടെ ഒബിസി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തതിന്റെ പേരില്‍ അസിസ്റ്റന്റ് പ്രഫസറോട് കയര്‍ത്തതിന്റെ പ്രതികാരനടപടിയെന്നോണമാണ്  നടപടിയെന്ന് റിപോര്‍ട്ടുകളുണ്ട്. രോഹിത്ത് വെമൂല വിഷയത്തില്‍ പ്രതിഷേധിച്ചതിന്റെ ഭാഗമായി ജയില്‍ വാസം വരെ ആനുഭവിച്ചിട്ടുള്ള ലിംഗസ്വാമിക്കെതിരായ ആരോപണം കെട്ടിചമച്ചതാണെന്നും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവ് സാന്നകി മുന്ന പ്രതികരിച്ചു.
Next Story

RELATED STORIES

Share it