ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു
BY sdq Kappan23 May 2016 1:28 PM GMT
X
sdq Kappan23 May 2016 1:28 PM GMT
ദുബൈ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് ദുബൈയില്‍ പ്രകാശനം ചെയ്തു. ഓയില്‍ ഗ്യാസ് ന്യൂസ് മറൈന്‍ പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ രേണു ഗിഹാറിന് ആദ്യ പ്രതി നല്കി ജഡായു നാച്വര്‍ പാര്‍ക്ക് ഡയറക്ടര്‍ ജയപ്രകാശ് പ്രകാശനം നിര്‍വ്വഹിച്ചു. വെബ്സൈറ്റ് പ്രകാശനം ആര്ഗുസ് സി.ഇ.ഒ ഹേമ അന്ഷാതും, മൊബൈല്‍ അപ്ലിക്കേഷന്‍ പ്രകാശനം നെസ്ലേ മാനേജ്മെന്റ് അസിസ്റ്റന്റ് ശ്രീവത്സന്‍ അരുണ്ടികളത്തിലും നിര്‍വഹിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞതായി മീഡിയ പല്‍് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്പര്യവും നിര്‍ദേശവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, മീഡിയ പല്‍് ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് അഫ്സല് കിളയില്‍, ചീഫ് സ്ട്രാറ്റെജിക് ഓഫീസര്‍ സി.കെ റാഹേല്‍, സിയാഹുറഹ്മാന്‍, പങ്കെടുത്തു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT