Kollam Local

ഗര്‍ഭിണിയായ രാധുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന്

കരുനാഗപ്പള്ളി: ഗര്‍ഭിണിയായ രാധുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും താലൂക്ക് ആശുപത്രിയിലെ അഴിമതി്ക്കാരെ കൈയാമം വെയ്ക്കണമെന്നും ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സിപി. സുധീഷ്‌കുമാര്‍ പറഞ്ഞു.  കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഏഴ് മാസം ഗര്‍ഭിണിയായ രാധുവിന്റെ ദുരൂഹമരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍വൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിച്ച് ഇനിയും ഒരു അത്യാഹിതം ഉണ്ടാകാതിരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷിബു പുതിയകാവ് അധ്യക്ഷത വഹിച്ചു. ഉല്ലാസ് കോവൂര്‍, കൗണ്‍സിലര്‍ ശക്തികുമാര്‍ എം എസ് ഷൗക്കത്ത്, സി എം ഷെരീഫ്, ശ്യാം ശ്രാവണം, ശിവപ്രസാദ്, തൊടിയൂര്‍ബാബു, സിബിബോണി, കാവില്‍ ഷെമീര്‍, രാധുവിന്റെ മാതാവ് മണി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിലും ധര്‍ണ്ണയിലും പെരുമനജോസ്, ഓച്ചിറ റഷീദ്, മനോജ്കണ്ടത്തില്‍, രാംലാല്‍ വള്ളിക്കാവ്, സന്തോഷ്മാരാരി, നാനി ജി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it