World

ഗര്‍ഭപാത്രം മാറ്റിവച്ച സ്ത്രീ അമ്മയായി

വാഷിങ്ടണ്‍: യുഎസില്‍ ഗര്‍ഭപാത്രം മാറ്റിവച്ച സ്ത്രീ കുഞ്ഞിന് ജന്‍മം നല്‍കി. ഡാല്ലാസിലെ ബെയ്‌ലര്‍ യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ  പരീക്ഷണമാണ് വിജയകരമായത്്.  ഇവരുടെ ഗര്‍ഭപാത്രം മാറ്റിവയ്ക്കുകയായിരുന്നു. വന്ധ്യതാ ചികില്‍സയിലും ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലും പല പരീക്ഷണങ്ങളും അമേരിക്കയില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇതാദ്യമായാണ് മാറ്റിവച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുന്നത്. തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മറ്റൊരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്  ആഹ്ലാദവാനാക്കിയെന്ന് ചികില്‍സയ്ക്കും ശസ്ത്രക്രിയക്കും നേതൃത്വം നല്‍കിയ ഡോക്ടര്‍ ഗ്രിഗറി മൈക്ക് പറഞ്ഞു. ഗര്‍ഭപാത്രം മാറ്റിവച്ച് നാലാഴ്ചയ്ക്കുള്ളില്‍ ആര്‍ത്തവം ഉണ്ടാവണം. എന്നാല്‍ മാത്രമേ ശസ്ത്രക്രിയ വിജയിച്ചുവെന്ന് പറയാന്‍ സാധിക്കൂ. ഇതിനു ശേഷമാണ് ഐവിഎഫിലൂടെ ഗര്‍ഭധാരണത്തിനുള്ള ചികില്‍സ ആരംഭിക്കുക. വൈദ്യശാസ്ത്ര രംഗത്തെ പുതിയ നേട്ടമായിരിക്കുകയാണിത്്.
Next Story

RELATED STORIES

Share it