Flash News

ഗര്‍ഭച്ഛിദ്രം: സുപ്രിംകോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു



ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന് അസ്വാഭാവികതയുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന ഹരജിയില്‍ സ്ത്രീയുടെ ആരോഗ്യനില പരിശോധിക്കാന്‍ കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലെ ഏഴംഗ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡിനെ സുപ്രിംകോടതി നിയമിച്ചു. ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച പ്രായമുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ്, എസ് കെ കൗള്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് മെഡിക്കല്‍ ബോര്‍ഡിനെ നിയമിച്ചത്. ഈമാസം 29നകം അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായ അസ്വാഭാവികതയുള്ള ഗര്‍ഭസ്ഥ ശിശു ആദ്യ ശസ്ത്രക്രിയ അതിജീവിക്കില്ലെന്ന് മറ്റൊരു ഡോക്ടര്‍ നല്‍കിയ റിപോര്‍ട്ട് ബെഞ്ച് പരിശോധിച്ചിരുന്നു. 21ാം ആഴ്ചയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അസ്വാഭാവികത തിരിച്ചറിഞ്ഞ യുവതിക്ക് മാനസികവും ശാരീരികവുമായ പിരിമുറുക്കമാണുള്ളതെന്ന് അവരുടെ അഭിഭാഷക സ്‌നേഹ മുഖര്‍ജി പറഞ്ഞു. നിയമപരമായി ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 20 ആഴ്ചയാണ്.
Next Story

RELATED STORIES

Share it