Flash News

ഗര്‍ഭം അലര്‍ജിയായി, യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗര്‍ഭം അലര്‍ജിയായി, യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X


ക്വീന്‍സ് ലാന്റ് : വയറ്റിലുള്ള കുഞ്ഞ് അലര്‍ജിയായി മാറിയതിനെത്തുടര്‍ന്ന് ദേഹമാസകലം ചൊറിച്ചിലും നീറ്റലുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിലേറെ കഠിനമായ അലര്‍ജി കൊണ്ട്് ബുദ്ധിമുട്ടിയ യുവതി ഒടുവില്‍ കുഞ്ഞിന് ജന്‍മം നല്‍കിയതോടെയാണ് ബുദ്ധിമുട്ടുകള്‍ ശമിച്ചത്.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. സ്മ്മര്‍ ബോസ്‌റ്റോക് എന്ന 29 കാരിയാണ് ഒറ്റരാത്രി കൊണ്ട് ദേഹമാസകലം ചൊറിഞ്ഞുതടിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ചില സ്ത്രീകളില്‍ കാണപ്പെടാറുള്ള polymorphic eruption of pregnancy  എന്ന അവസ്ഥയുടെ തീവ്രമായ ലക്ഷണങ്ങളാണ് യുവതിയില്‍ പ്രത്യക്ഷപ്പെട്ടതെന്ന്് ഡോക്ടര്‍മാര്‍ കരുതുന്നു. സാധാരണ ഇത്തരം കേസുകളില്‍ വയറ്റിലെ സ്‌ട്രെച്ച്് മാര്‍ക്കുകളില്‍ ചെറുതായി ചൊറിഞ്ഞു തടിക്കുകയാണ് ചെയ്യുക. പ്രസവത്തോടനുബന്ധിച്ച് ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. പപ്പ്സ് റാഷ് എന്ന പേരിലും ഇതറിയപ്പെടുന്നു. അമ്മയ്‌ക്കോ കുഞ്ഞിനോ ഇത് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറുമില്ല.
അടിസ്ഥാനപരമായി നിങ്ങള്‍ക്ക് കുഞ്ഞിനോട് അലര്‍ജിയാണ് ' എന്ന് ഡോക്ടര്‍ തന്നോട് പറഞ്ഞതായി യുവതി ഓര്‍മിക്കുന്നു.
Next Story

RELATED STORIES

Share it