ernakulam local

ഗതാഗത പരിഷ്‌കാരംപണപ്പിരിവിനുള്ള അവസരമാക്കി പോലിസ്

ആലുവ: നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌കാരത്തിന്റെ മറവില്‍ പോലിസ് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം സ്ഥിരം സംവിധാനമാക്കുന്നതിന് മുമ്പേയാണ് പോലിസ് നടപടിയുടെ മറവില്‍ പണപ്പിരിവ് വ്യാപിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള ഗതാഗത സംവിധാനം തെറ്റിക്കുന്ന വാഹന യാത്രികരെയാണ് പോലിസ് പിഴിയുന്നത്. പുതിയ പരിഷ്‌ക്കര നടപടികളെക്കുറിച്ച് അറിയാതെ നഗരത്തിലെത്തുന്നവരെയാണ് പോലിസ് പണപ്പിരിവിനുള്ള ഇരകളാക്കുന്നത്.ഇത് പലപ്പോഴും പോലിസും യാത്രക്കാരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും കാരണമാവുന്നുണ്ട്. പുതിയ പരിഷ്‌കാര നടപടി നടപ്പാക്കിയ ശേഷം 600 ലേറെ കേസുകളും പോലിസ് എടുത്തിട്ടുണ്ട്.എന്നാല്‍ നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ്ങിനോ, അമിത വേഗതയ്‌ക്കോ പോലിസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
Next Story

RELATED STORIES

Share it