ernakulam local

ഗതാഗതക്കുരുക്ക് ഒഴിവാക്കണം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: കച്ചേരിപ്പടിയില്‍ നിന്ന് നോര്‍ത്തിലേക്ക് പോകുന്ന ബസുകള്‍ ചിറ്റൂര്‍ റോഡ് വഴി തിരിച്ചു വിടുന്നത് ഒഴിവാക്കാനും കലൂര്‍ പള്ളിയ്ക്കു മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടി തേടി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ജില്ലാ കലക്ടറുടെ നിലപാട് തേടി. എറണാകുളം സ്വദേശി സി ആര്‍ ശിവകുമാറാണ് ഹരജി നല്‍കിയിരിക്കുന്നത്. മെട്രോ നിര്‍മ്മാണത്തെത്തുടര്‍ന്നാണ് കച്ചേരിപ്പടിയില്‍ ബാനര്‍ജി റോഡിലൂടെയുള്ള ഹെവി വാഹനങ്ങളുടെ യാത്ര വഴി തിരിച്ചു വിട്ടത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ബസ് ഗതാഗതം ഇതുവഴി പുന: സ്ഥാപിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.കച്ചേരിപ്പടിയില്‍ നിന്ന് ബസുകള്‍ നോര്‍ത്തിലേക്ക് വരാന്‍ ഇടത്തേക്ക് തിരിഞ്ഞ് സെന്റ് ബെനഡിക്ട് റോഡ് വഴി പരമാര റോഡിലെത്തി ബാനര്‍ജി റോഡില്‍ പ്രവേശിക്കുന്ന തരത്തിലാണ് ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. ഇത് പൊതുജനത്തിന്റെ സമയമാണ് നഷ്ടമാക്കുന്നത്. കച്ചേരിപ്പടി - നോര്‍ത്ത് യാത്ര സുഗമമാക്കാന്‍ നടപടി വേണമെന്ന് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതേപോലെ കലൂര്‍ പള്ളിക്ക് മുന്നിലെ  ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടി വേണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇവിടെ നൂറ് മീറ്റര്‍ ദൂരത്തില്‍ വഴിവാണിഭക്കാരെ ഒഴിവാക്കുകയും ടൂ വീലര്‍ പാര്‍ക്കിങ് തടയുകയും ചെയ്താല്‍ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്ന് ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it