kasaragod local

ഖാസിയുടെ മരണം : ജനകീയ ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തി



കാസര്‍കോട്: ചെമ്പിരിക്ക-മംഗളൂരു ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി നഗരത്തില്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന്് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പു മരച്ചോട്ടില്‍ നടന്ന ധര്‍ണ അബ്ദുല്ല സഅദി ഖാസിലേന്‍ ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ കെ മാക്കോട് അധ്യക്ഷത വഹിച്ചു. കെ ബി മുഹമ്മദ് ഷാ, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, അസീസ് കടപ്പുറം, ഖാദര്‍ അറഫ, ഉബൈദുല്ലാഹ് കടവത്ത്, ഹാഷിം മാളിക, താജുദ്ദീന്‍ ചെമ്പിരിക്ക, മായ അച്ചു, ശരീഫ് ചെമ്പിരിക്ക, ബദറുദ്ദീന്‍ കറന്തക്കാട്, ഹമീദ് ചാത്തങ്കൈ, മുഹമ്മദ് കെ കെ കളനാട്, നൗഷാദ് കുവ്വത്തൊട്ടി, സലീം, സി ബി അന്‍വര്‍ സാദാത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it