Alappuzha local

ഖാരിഅ് ഇബ്രാഹീം കുട്ടി മൗലവിയുടെ വേര്‍പാട് വേദനയായി

ആലപ്പുഴ: ബഹു ഭാഷ പണ്ഡിതനും എഴുത്തുകാരനും ചിന്തകനും പ്രശസ്ത വാഗ്മിയുമായ ഖാരിഅ് ഇബ്രാഹീം കുട്ടി മൗലവി അഞ്ചലിന്റെ വേര്‍പാട് നൂറുകണക്കിന് ശിഷ്യന്മാര്‍ക്കും വിജ്ഞാന കുതുകികള്‍ക്കും വേദനയായി.
നിരവധി പണ്ഡിതന്മാരും സിയ്യദന്മാരും ഉമറാക്കളും മയ്യിത്ത് പരിപാല ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. നിലവില്‍ കല്ലമ്പലം അലീ മിയാന്‍ അക്കാഡമി ആന്റ് ഹിഫഌ കോളജിന്റെ ഫൗണ്ടര്‍ മെംബറും പ്രിന്‍സിപ്പലുമാണ്. ജാമിഅ അന്‍വാറുല്‍ ഇസ്‌ലാം (അന്‍വാര്‍ശേരി) പ്രിന്‍സിപ്പലായും നജ്മുല്‍ ഹുദ അറബിക് കോളജ് മഞ്ചേരി, ശൈഖുല്‍ ഹദീസായും വാടാനപ്പള്ളി അറബിക് കോളജില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തടിക്കാട്, അഞ്ചല്‍, ചിറയന്‍കീഴ്, കുന്നിക്കോട്, കാഞ്ഞിരപ്പള്ളി, മൈലാപ്പൂര്‍, മസ്ജിദുന്നൂര്‍ എറണാകുളം ഉള്‍പ്പെടെ പള്ളികളില്‍ ഖത്തീബായും മുദര്‍റിസായും സേവനം അനുഷ്ഠിച്ചിരുന്നു.
വിശ്വോത്തര ഇസ്‌ലാമിക പണ്ഡിതന്‍ അല്ലാമ ശിബിലി നുഅ്മാനി ഉറുദു ഭാഷയില്‍ രചിച്ച സീറത്തുന്നബി (ഒന്ന്, രണ്ട് ഭാഗങ്ങള്‍), ഫാറൂഖ് ഉമര്‍ (റ) ഉള്‍പ്പെടെ പത്തോളം ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഗോളശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും അവഗാഹമുണ്ടായിരുന്ന മൗലവിക്ക് ഇംഗ്ലീഷ്, ഉറുദു, അറബി തുടങ്ങി നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it