Gulf

ഖത്താറ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം

ഖത്താറ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് രണ്ടാം സ്ഥാനം
X
[caption id="attachment_298279" align="aligncenter" width="560"] ഖത്താറ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച കോഴിക്കോട് ചെറുവാടി സ്വദേശി ഷാനവാസ് കെ.ടി സമ്മാന തുക ഏറ്റു വാങ്ങുന്നു. [/caption]

ദോഹ:  കള്‍ച്ചറല്‍ വില്ലേജ് ഫൌണ്ടേഷന്‍   ഖത്താറ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഷാനവാസ് കെ.ടി എടുത്ത ഫോട്ടോക്കു രണ്ടാം സ്ഥാനം ലഭിച്ചു.  അയ്യായിരം റിയാല്‍ ഖത്തരി റിയാല്‍ ആണ് സമ്മാന തുക.  ദോഹയിലെ മലയാളി ഫോട്ടോഗ്രാഫേഴ്‌സ് സൗഹൃദ  കൂട്ടായ്മയായ ദോഹ കൂട്ടം , സഞ്ചാരി യാത്ര കൂട്ടായ്മ , ഓക്‌സി സൗഹൃദ കൂട്ടായ് മ  തുടങ്ങിയവയില്‍ അംഗമായ ഷാനവാസ് കംപ്യൂട്ടര്‍ അറേബ്യ എന്ന സ്ഥാപനത്തില്‍ നെറ്റ് വര്‍ക് എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വരികയാണ്. സൂക്ക് വാഖിഫില്‍   കുട്ടികള്‍ പ്രാവുകളോട് കളിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ്  സമ്മാനാര്‍ഹമായത്.

[caption id="attachment_298280" align="alignnone" width="560"] സമ്മാനാര്‍ഹമായ ഫോട്ടോ [/caption]

വിവിധ രാജ്യക്കാര്‍ പങ്കെടുത്ത ഫോട്ടോഗ്രാഫി മത്സരത്തില്‍  നിരവധി ഫോട്ടോകളില്‍ നിന്നും  ഖത്താറ മാനേജ്മന്റ് പ്രതിനിധികളും പ്രശസ്ത ഫോട്ടോഗ്രാഫേഴ്‌സും അടങ്ങിയ പാനല്‍ ഫൈനല്‍ റൗണ്ടിലേക്ക്  തിരഞ്ഞെടുത്ത മുപ്പതു ഫോട്ടോകളില്‍ നിന്നും ആണ് മൂന്ന് വിജയികളെ പ്രഖ്യാപിച്ചത് . മുഹമ്മദ് മുസ് ലിം ഒന്നാം സ്ഥാനമായ  പതിനായിരം റിയാലിനും , സുഡാന്‍ പൗരനായ അലി നാസര്‍ അല്‍ ദീന്‍ അലി റുദ്വാന്‍ മൂന്നാം സ്ഥാനമായ രണ്ടായിരത്തി അഞ്ഞൂറ് റിയാലിനും അര്‍ഹരായി.
Next Story

RELATED STORIES

Share it